നവജ്യോതി കോളേജിലെ ഉന്നത് ഭാരത് അഭിയാന്റെയും ,സോഷ്യൽ വർക്ക്, സൈക്കോളജി വിഭാഗങ്ങളുടെയും കാക്കയംചാൽ സെന്റ് സെബാസ്ററ്യൻസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പുളിങ്ങോം സെന്റ് ജോസഫ് പള്ളിയിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്‌ഘാടനം പള്ളി വികാരി ഫാ. അഗസ്റ്റിൻ പാണ്ടിയമ്മാക്കൽ നിർവ്വഹിച്ചു. കോളേജ് ഡയറക്ടർ ഫാ.ഡോ സിജോയ് പോൾ സി.എസ് .ടി അധ്യക്ഷത വഹിച്ചു. സോഷ്യൽ വർക്ക് വിഭാഗം മേധാവി ഫാ.ബിനോയ് വാഴയിൽ സി എസ് ടി , സി. ലില്ലി തെരേസ് എംഎസ്ജെ എന്നിവർ പ്രസംഗിച്ചു . ഡോ. അബയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ മെഡിക്കൽ പരിശോധനയിൽ മരുന്ന് വിതരണം, രക്തസമ്മർദ്ദ പരിശോധന , ഷുഗർ ചെക്കപ്പ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കി.
