കോ- ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് പിലാത്തറയിൽ വച്ചു നടന്ന രണ്ടു ദിവസത്തെ നാഷണൽ സെമിനാറിൽ "Ethical & Social Implication of AI" - എന്ന വിഷയത്തിൽ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥി അദ്വൈത് കുമാർ കെ എം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് അങ്ങാടിക്കടവ് വച്ച്നടന്ന National Level I T Fest - "INSPIRO 26" - കോളേജിലെ ബാച്ച്ലർ ഓഫ് കമ്പ്യൂട്ടർ സ്റ്റഡീസിലെ വിദ്യാർത്ഥികൾ over all ചാംപ്യൻഷിപ് കരസ്ഥമാക്കി.
2025 -2026 അക്കാദമിക വർഷത്തെ ക്രിസ്തുമസ് ആഘോഷം NOHRA-25 വിവിധ പരിപാടികളോടെ ആഘോഷിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റ് 2025-26 ൽ 20 കിലോമീറ്റർ നടത്തമത്സരത്തിൽ ആൻ മരിയ ബിനു മൂന്നാം സ്ഥാനം നേടി.
കോളേജ് ഡിപ്പാർട്മെന്റ് ഓഫ് കമ്പ്യൂട്ടർ സ്റ്റഡീസ് (ബികാസ) ബി സി എ ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികൾക്കായി CODES AND CHAOS എന്ന പേരിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
കോളേജ് മൈനോറിറ്റി സെൽ 18 ഡിസംബർ 2025 MINORITY RIGHTS DAY യോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിച്ചു.
കോഴിക്കോട് ലിസ്സ കോളേജിൽ വച്ച് നടന്ന LISSAURA-25 ഇന്റർ കോളേജിയറ്റ് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ തെരുവ് നാടക മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി നവജ്യോതി കോളേജിലെ ബി .എസ്സി സൈക്കോളജി, സോഷ്യൽ വർക്ക് ഡിപ്പാർട്ടമെന്റിലെ വിദ്യാർത്ഥികൾ. മികച്ച നടനായി സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിലെ ഷെഫിൻ വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു .
ചെറുപുഴ നവജ്യോതി കോളേജ് എൻഎസ്എസ് യൂണിറ്റ് 56 ന്റെ നേതൃത്വത്തിൽ കോലുവള്ളി പുഴയുടെ തീരം ശുചീകരിച്ചു.ഇരുപത്തിയഞ്ചോളം വോളണ്ടിയേഴ്സ് ചേർന്ന് പ്ലാസ്റ്റിക് കവറുകളും, ബോട്ടിലുകളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് നദീതീരം ശുചീകരിച്ചു. പ്രോഗ്രാം ഓഫീസർ മഞ്ജുഷ കെ ബി, രജിത കെ, ഫാ.ജോസ് താമരക്കാട്ട് എന്നിവർ നേതൃത്വം നൽകി.
ഫ്ലോറ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ കോളേജ് പരിസരം ശുചീകരിച്ചു .
ഫ്ലോറ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി mud painting സംഘടിപ്പിച്ചു .
പിജി ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് കോളേജിലെ അവസാന വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥികൾക്കായി റിസർച്ച് മെതഡോളജി എന്ന ടോപ്പിക്കിൽ വർക്ഷോപ് സംഘടിപ്പിച്ചു. ഇ കെ നായനാർ മെമ്മോറിയൽ ഗവ. കോളേജ് എളേരിത്തട്ടിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ . വിനീത കൃഷ്ണൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഫ്ലോറ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്ത മത്സരം സംഘടിപ്പിച്ചു .
ലോക എയ്‌ഡ്‌സ് ദിനമായ ഡിസംബർ ഒന്നിനോടനുബന്ധിച്ചു കോളേജിലെ ബാച്‌ലർ ഓഫ് സോഷ്യൽ വർക്ക്, സൈക്കോളജി വിദ്യാർത്ഥികൾ എയ്ഡ്‌സിനെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ചെറുപുഴ, പുളിങ്ങോം ടൗണുകളിലും ആർക്ക് ഏയ്ഞ്ചൽസ് സ്കൂൾ കന്നിക്കളം , ഗവ. ഹയർ സെക്കന്ററി സ്കൂൾ കോഴിച്ചാൽ, വിശ്വഞ്ജാൻ യു.പി സ്കൂൾ പുളിങ്ങോം എന്നിവിടങ്ങളിൽ തെരുവുനാടകം അവതരിപ്പിച്ചു. നാടകത്തിലൂടെ എയ്ഡ്‌സ് രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റാനും രോഗികളോട് സമൂഹം പുലർത്തേണ്ട സ്നേഹത്തെയും പിന്തുണയേയും കുറിച്ച് ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികൾ ശ്രമിച്ചു.
കോളേജിലെ ബാച്‌ലർ ഓഫ് സോഷ്യൽ വർക്ക്, സൈക്കോളജി വിഭാഗം വിദ്യാർത്ഥികൾ പെരിങ്ങോം മാക്സ് മൈൻഡ് റീഹാബിലിറ്റേഷൻ സെന്റർ സന്ദർശിച്ചു .
2025-26 അക്കാദമിക് വർഷത്തെ കോളേജ് സ്പോർട്സ് ഡേ FUNATHON എന്ന പേരിൽ നടത്തപ്പെട്ടു. കണ്ണൂർ യൂണിവേഴ്സിറ്റി നീന്തൽ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളെയും കോച്ചു ബിജു സെബാസ്റ്റ്യൻ മാത്തശ്ശേരി സാറിനെയും ആദരിച്ചു .
മങ്ങാട്ടുപറമ്പ കാമ്പസ്സിൽ വച്ച് നടന്ന കണ്ണൂർ സർവ്വകലാശാല നീന്തൽ മത്സരത്തിൽ പുരുഷ വിഭാഗത്തിലും, വനിതാ വിഭാഗത്തിലും കോളേജ് റണ്ണറപ്പായി .പാലാവയൽ സെന്റ് ജോൺസ് സ്വിമ്മിങ് പൂളിലെ പരിശീലകനായ ബിജു സെബാസ്റ്റ്യൻ മാത്തശ്ശേരിയിലാണ് പരിശീലകൻ .
ജാപ്പനീസ് ലാംഗ്വേജ് അക്കാഡമി നവജ്യോതിയിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് വേണ്ടി ജാപ്പനീസ് വിഷയത്തെക്കുറിച്ചും , അതിന്റെ പ്രത്യേകതകളെക്കുറിച്ചും , ജോലി സാധ്യതകളെക്കുറിച്ചും സെമിനാർ സംഘടിപ്പിച്ചു. ശ്രീ. സുരേഷ് കുമാർ എൻ വി , ശ്രീ. ജോർജ് കെ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
നവജ്യോതി കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ചെറുപുഴ അങ്കണവാടി കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു.കുട്ടികൾക്കായി വിവിധ കലാപരിപാടികളും ഗെയിമുകളും സംഘടിപ്പിക്കുകയും ശിശുദിന റാലിയിൽ പങ്കെടുക്കുകയും ചെയ്തു.
ചെറുപുഴ നവജ്യോതി കോളേജിലെ അവസാന വർഷ ബികോം, ബിബിഎ വിദ്യാർത്ഥികൾക്കായി 12/11/2025 രാവിലെ 10:30 ന് സെമിനാർ ഹാളിൽ വെച്ച് റിസർച്ച് മെതഡോളജി എന്ന ടോപ്പിക്കിൽ ഗവേഷണ ആർ &ഡി സെൽ സെമിനാർ സങ്കടിപ്പിക്കുകയുണ്ടായി.ഗവേഷണ ആർ&ഡി സെല്ലിന്റെ കൺവീനർ ശ്രീ .ഷിജോ ജോസ് സ്വാഗതപ്രസംഗം നടത്തി.കോളേജ് പ്രിൻസിപ്പൽ ഡോ.കെ കെ സോമശേഖരൻ സാർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.നവജ്യോതി കോളേജ് ഡയറക്ടർ ഫാ.സിജോയ് പോൾ പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിച്ചു. തുടർന്ന് പരിപാടിയുടെ വിശിഷ്‌ടാതിഥി ആയെത്തിയ പയ്യന്നൂർ കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് ഡിപാർട്ട്മെന്റ് ഹെഡ് ഡോ. വിജി വി നായർ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. ആറാം സെമസ്റ്ററിലെ അതിപ്രധാനമായ പ്രോജക്ട് റിപ്പോർട്ട് എങ്ങനെ തയ്യാറാക്കാം എന്നായിരുന്നു ക്ലാസിന്റെ വിഷയം. അവസാന വർഷ ബിബിഎ വിദ്യാർത്ഥി അക്ഷര രഘു നന്ദി പറഞ്ഞു .
നവജ്യോതി കോളേജ് ഫ്ലോറ നേച്ചർ ക്ലബ് അംഗങ്ങൾ കോളേജ് അങ്കണത്തിൽ ചിരാതുകളും, മധുരങ്ങളും ,പൂത്തിരികളും നിറങ്ങളുമായി ഒരു ദിവസം നീണ്ടു നിന്ന ദീപാവലി ആഘോഷം സംഘടിപ്പിച്ചു.
നവജ്യോതി കോളേജ് എൻ.എസ്.എസ് വളണ്ടിയേഴ്‌സിനായി കോളേജിൽ വച്ചു നടന്ന ദ്വിദിന സഹവാസ ക്യാമ്പ് കോളേജ് മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് ഉദ്ഘാടനം ചെയ്തു . കോളേജ് ഡയറക്ടർ ഫാ. സിജോയ് പോൾ ആശംസയും, പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജുഷ കെ ബി സ്വാഗതവും , അനുപ്രിയ നന്ദിയും അർപ്പിച്ചു സംസാരിച്ചു. ശ്രീ.അർജുൻ രാജീവ് (എൻ.എസ്.എസ് സ്റ്റേറ്റ് സെൽ ടിം മെമ്പർ),ഫാ. അരുൺ ജെയിംസ് (അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
വിദ്യാഭ്യാസ മേഖലയ്ക്ക് തുടക്കം കുറിച്ച് നവജ്യോതി കോളേജിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ സൈക്കോളജി ലാബ് ഉദ്ഘാടനം നടത്തി . മാനസികാരോഗ്യ പഠനത്തിനും പ്രായോഗിക പരിശീലനത്തിനും പുതിയ സാധ്യതകൾ തുറക്കുന്നതാണ് ഈ ലാബ് . പ്രശസ്ത മന:ശാസ്ത്ര വിദഗ്ധനും ഫാമിലി കൗൺസിലറുമായ റവ.ഫാ.മാത്യു അക്കുട്ട് ലാബിന്റെ പ്രവർത്തനം ഉദ്ഘാടനം നടത്തി. കോളേജ് പ്രിൻസിപ്പൾ ഡോ.കെ.കെ സോമശേഖരൻ, ഡയറക്ടർ ഫാ.സിജോയി പോൾ, മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. മന:ശാസ്ത്ര പഠനങ്ങൾക്കും, പരീക്ഷണങ്ങൾക്കും ഉപയോഗപ്രദമായ പുതിയ സാങ്കേതിക വിദ്യകളാണ് ഈ ലാബിൽ ഒരുക്കിയിട്ടുള്ളത്. ഡിപ്പാർട്ട്മെൻറ് മോധാവി ഫാ.ബിനോയി വാഴയിൽ കോ ഓർഡിനേറ്റേഴ്സ് വിസ്മയ മരിയ, ജെയ്മി ജോൺസൺ പരിപാടികൾക്ക് നേതൃത്വം നൽകി.
നവജ്യോതി കോളേജ് ലക്ഷ്യ വുമൺ സെല്ലും, പി.ജി ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്സും സംയുക്തമായി ഇന്റർനാഷണൽ ഗേൾ ചൈൽഡ് ഡേ യോടനുബന്ധിച്ചു ജി എച്ച് എസ് എസ് പ്രാപൊയിലിലെ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
നവജ്യോതി കോളേജിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ലോക മാനസികാരോഗ്യദിനാചരണം നടത്തി. മാസസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എങ്ങനെ ഒരു വ്യക്തിക്ക് മാനസികാരോഗ്യത്തോടെ ജീവിക്കാൻ സാധിക്കും എന്ന് ആശംസപ്രസംഗത്തിലൂടെ പ്രിൻസിപ്പൽ ഡോ. കെ.കെ സോമശേഖരൻ, ഡയറക്ടർ ഫാ.സിജോയി പോൾ കുട്ടികളെ ഉദ്ബോധിപ്പിച്ചു. തുടർന്ന് ബി.എസ്.ഡബ്ലൂ വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ട ആവശ്യകത ഉൾക്കൊള്ളുന്ന മൈം, ഫ്ലാഷ് മോമ്പ്, അവതരിപ്പിച്ചു. ഡിപ്പാർട്ട്മെൻറ്റ് മേധാവി ഫാ.ബിനോയി വാഴയിൽ കോർഡിനേറ്റേഴ്സായ ജെയ്മി ജോൺസൺ, വിസ്മയ മരിയ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.
ഒക്ടോബർ 9 - ലോക തപാൽ ദിനത്തോടനുബന്ധിച്ചു നവജ്യോതി കോളേജ് ഫ്ലോറ നേച്ചർ ക്ലബ്ബ് അംഗങ്ങൾ ചെറുപുഴ പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു .
നവജ്യോതി കോളേജ് 2025 -26 അക്കാഡമിക് വർഷത്തെ കോളേജ് യൂണിയൻ (synergia) ഉദ്‌ഘാടനം ബഹു. ചെറുപുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ജോയ്‌സി ഷാജി ഉദ്‌ഘാടനം ചെയ്തു.
നവജ്യോതി കോളേജ് കമ്പ്യൂട്ടർ സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ MERN STACK DEVELOPMENT എന്ന വിഷയത്തിൽ 'STACKHACKS ' എന്ന പേരിൽ ഓൺലൈൻ വർക്ഷോപ് സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയും നിലവിൽ ഇൻഫോപാർക്കിൽ Ayatta Commerce എന്ന കമ്പനിയിൽ ജൂനിയർ സോഫ്റ്റ്‌വെയർ ആയി ജോലിചയ്യുന്ന അലൻ സിബിയാണ് റിസോഴ്സ് പേഴ്സനായി എത്തിയത് .
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് നവജ്യോതി കോളേജ് എൻ എസ് എസ് യൂണിറ്റ് 56ന്റെ നേതൃത്വത്തിൽ കോലുവള്ളി ടൗൺ ശുചീകരണം നടത്തി. വാർഡ് മെമ്പർ ജോയ്സി ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. വ്യാപാര വ്യവസായി ഏകോപന സമിതി കോലുവള്ളി യൂണിറ്റ് പ്രസിഡന്റ് ജോയ്സ്, കോളേജ് ബർബാർ ഫാ. അരുൺ ജെയിംസ്,പ്രോഗ്രാം ഓഫീസർ മഞ്ജുഷ കെ ബി, സെക്രട്ടറി അനുപ്രിയ സുരേഷ് എന്നിവർ സംസാരിച്ചു.
ഫ്ലോറ നേച്ചർ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വഴിയോരങ്ങളിലെ പൊതു ദിശാ ബോർഡുകൾ ആണ് വിദ്യാർത്ഥികൾ ശുചീകരിച്ചത്. വയക്കരമുണ്ട്യ മുതൽ മച്ചിയിൽ വരെയുള്ള ഏകദേശം 55 ദിശാ ബോർഡുകൾ ആണ് കഴുകി വൃത്തിയാക്കിയത്.
എൻ.എസ്.എസ് ദിനത്തോടനുബന്ധിച്ചു നവജ്യോതി കോളേജ് എൻ.എസ്. എസ് വളണ്ടിയേഴ്‌സ് പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജുഷ കെ. ബിയുടെ നേതൃത്വത്തിൽ കടുമേനി ഹോളി ഫാമിലി വൃദ്ധ സദനം സന്ദർശിച്ചു.
ഇ- വിദ്യ
ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സ്റ്റഡീസ് വിഭാഗം- ബികാസ അധ്യാപികയായ പ്രിയങ്ക സെബാസ്ററ്യൻറെ നേതൃത്വത്തിൽ സമൂഹവുമായി വിദ്യാർത്ഥികളെ ബന്ധിപ്പിക്കുകയും , ഡിജിറ്റൽ ലോകത്തെക്കുറിച്ചുള്ള പ്രാഥമിക അറിവുകൾ പൊതുജനങ്ങളുമായി പങ്കുവെക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇ- വിദ്യ എന്ന പേരിൽ കമ്മ്യൂണിറ്റി ഔട്ട് റീച് പരിപാടി ചേരംകല്ല് കോളനിയിൽ സംഘടിപ്പിച്ചു .
നവജ്യോതി കോളേജ് ലക്ഷ്യ വുമൺ സെല്ലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി വർക്ഷോപ് സംഘടിപ്പിച്ചു. ശ്രീ. വിജയ് സംഗീത് മലവിൽ (ഇൻസ്ട്രക്ടർ,യോഗവിദ്യ പ്രാണിക് ഹീലിംഗ് ഫൗണ്ടേഷൻ കാലിക്കറ്റ് ) ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
വിഷയം: STRESS LESS, LIVE MORE- WORKSOP ON STRESS MANAGEMENT
നവജ്യോതി കോളേജ് എൻ. എസ്. എസ് യൂണിറ്റും ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ ജില്ലാ കമ്മറ്റിയും സംയുക്തമായി ബ്ലഡ് ഡൊനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു . കോളേജ് മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് ഉദ്ഘാടനം ചെയ്തു .ഫാ.അരുൺ ജെയിംസ്, ഫാ. സിജോയ് പോൾ , പ്രിൻസിപ്പാൾ ഡോ . കെ കെ സോമശേഖരൻ, പ്രോഗ്രാം ഓഫീസർ മഞ്ജുഷ കെ.ബി , ബിഐആർകെ കാസർഗോഡ് ജില്ലാ കമ്മിറ്റി ജോ. സെക്രട്ടറി ബിജു കാലിച്ചാമരം , എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറി വി.പി വിഷ്ണുദാസ് എന്നിവർ സംസാരിച്ചു .
നവജ്യോതി കോളേജ് സോഷ്യൽ വർക്ക്, സൈക്കോളജി, എക്കണോമിക്സ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ കണ്ണിവയൽ ലിറ്റിൽ ഫ്ലവർ ഓൾഡ് എയ്‌ജ് ഹോം, കരുണാപുരം കാരുണ്യഭവൻ എന്നിവിടങ്ങളിൽ 'സ്നേഹസ്പർശം' എന്ന പേരിൽ പൊതിചോർ വിതരണം നടത്തി.
ഫീൽഡ് വിസിറ്റിന്റെ ഭാഗമായി നവജ്യോതി കോളേജ് ബിഎസ്സി സൈക്കോളജി വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും മണിപ്പാൽ അനാട്ടമി ആൻഡ് പാത്തോളജി മ്യുസിയം സന്ദർശിച്ചു .
STRATEGIZE 2K25
വിദ്യാർത്ഥികളുടെ ലൈഫ് സ്കിൽ വർദ്ധിപ്പിക്കുന്നതിനായി നവജ്യോതി IQAC യും JCI ചെറുപുഴ ചാപ്റ്ററും സംയുക്തമായി STRATEGIZE 2K25 സംഘടിപ്പിച്ചു . JCI ഇൻഡ്യ സോൺ ട്രെയിനർ ജെഎഫ് എം ഡോ.മുഹമ്മദ് നിസാബ്, JCI ഇൻഡ്യ സോൺ ട്രെയിനർ ജെഎഫ് ഡി സി. എ രാഹുൽ രാജൻ എന്നിവർ ക്ലാസുകൾ നയിച്ചു .
Seminar Highlights: Professional Ethics
ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ തെരുവ് നാടകം.......
രണ്ടാം വർഷ ബിഎസ് ഡബ്ള്യു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജെല്ലിപ്പാറയിൽ നടത്തുന്ന ദശദിന സഹവാസ ക്യാംപിനോട് അനുബന്ധിച്ചു ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ തെരുവ് നാടകം അവതരിപ്പിച്ചു.
ദശദിന ഗ്രാമീണ ക്യാമ്പ് ....
ജെല്ലിപ്പാറ പുതുജീവൻ അഗതി മന്ദിരം ആധിധേയത്വം വഹിക്കുന്ന നവജ്യോതി കോളേജ് ബി. എസ്. ഡബ്ള്യു രണ്ടാം വർഷ വിദ്യാർത്ഥികളുടെ ദശദിന ഗ്രാമീണ ക്യാമ്പ് അട്ടപ്പാടിയിൽ ആരംഭിച്ചു. ക്യാമ്പിൽ സാമൂഹിക ബോധവൽക്കരണ പ്രോഗ്രാമുകൾ, സർവേ, വ്യക്തിത്വ വികസന സെമിനാറുകൾ, തെരുവുനാടകം എന്നിവയും നടക്കും.
ഡിബേറ്റ് മത്സരം... നാഷണൽ ബുക്ക് ലവേഴ്സ് ഡേയോടനുബന്ധിച്ചു കോളേജ് ലൈബ്രറി "E-Books v/s Physical Books" എന്ന വിഷയത്തിൽ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു.
വീഡിയോ മേക്കിങ് മത്സരം...... വേൾഡ് യൂത്ത് ഡേയോടനുബന്ധിച്ചു കോളേജ് ഇലക്ട്‌റൽ ക്ലബ് കുട്ടികൾക്കായി വീഡിയോ മേക്കിങ് മത്സരം സംഘടിപ്പിച്ചു.
ക്രീയേറ്റീവ് ആൻഡ് അക്കാഡമിക് റൈറ്റിംഗ് വർക്‌ഷോപ്....
പി.ജി ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് ,ഇങ്ക്ജെൺ ക്ലബ് വിദ്യാർത്ഥികൾക്കായി 'ക്രീയേറ്റീവ് ആൻഡ് അക്കാഡമിക് റൈറ്റിംഗ് വർക്‌ഷോപ്' സംഘടിപ്പിച്ചു . സോഷ്യൽ സയന്റിസ്റ്റും എഴുത്തുകാരിയും ആയ ഡോ .ബിൻസി മരിയ വിൻസെന്റ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ലൈബ്രേറിയനുമായി ഒരഭിമുഖ സംഭാഷണത്തിലൂടെ വിദ്യാർഥികൾ.
നവജ്യോതി: നവജ്യോതി കോളേജ് ലൈബ്രേറിയൻ ബിന്ദു സെബാസ്റ്റ്യനുമായി ഇംഗ്ലീഷ് വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ അഭിമുഖ സംഭാഷണം നടത്തി.'ചാറ്റ് വിത്ത് ലൈബ്രേറിയൻ' എന്നതിലൂടെ ബിന്ദു സെബാസ്റ്റ്യൻ വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരു ലൈബ്രറിയുടെ തുടക്കം എങ്ങനെ എന്ന ആശയത്തെക്കുറിച്ച് അറിവുകൾ നൽകി. ഇംഗ്ലീഷ് വിഭാഗം ലൈബ്രറിയുടെ മെച്ചപ്പെടുത്തലുകൾക്ക് ഉപകാരപ്രദമാകും വിധമാണ് ലൈബ്രേറിയന്റെ അഭിമുഖം. വിദ്യാർത്ഥികളുടെ സംശയത്തെ പരിഹരിച്ച് നൽകാനും ഈ പരിപാടിയിലൂടെ ലൈബ്രേറിയിന് സാധിച്ചു. ഇംഗ്ലീഷ് വിഭാഗം എച്ച് ഒ ഡി ആതിര സി വി, അധ്യാപകർ നമിത മാത്യു, കരോളിൻ മരിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ബിരുദ ദാന ചടങ്ങ് ആഘോഷമാക്കി നവജ്യോതി കോളേജ്.......
ചെറുപുഴ നവജ്യോതി കോളേജിൽ 2022-25 വർഷത്തെ ബിരുദം നേടിയവർക്കായി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള സ്കൂൾ ഓഫ് എഡ്യൂക്കേഷൻ പ്രൊഫസർ ഡോ. അമൃത് ജി കുമാറും , മാന്നാനം കെ ഇ കോളേജ് സൈക്കോളജി വിഭാഗം മേധാവിയും,അസോസിയേറ്റ് പ്രൊഫസറുമായ റവ. ഡോ. ജോൺസൺ ജോസഫ് സി. എസ്. റ്റിയും വിശിഷ്ടാതിഥിയായ ചടങ്ങിൽ നവജ്യോതി കോളേജ് മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് സി. എസ്. റ്റി, ഡയറക്ടർ ഫാ. സിജോയ് പോൾ സി എസ് റ്റി, പ്രിൻസിപ്പൽ ഡോ. കെ. കെ സോമശേഖരൻ സർ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസ് താമരക്കാട്ട് സി. എസ്. റ്റി, ബർസാർ ഫാ.അരുൺ പി ജെയിംസ് സി. എസ്. റ്റി, ഡിപ്പാർട്മെന്റ് മേധാവികൾ എന്നിവർ വേദി അലങ്കരിച്ചു.ബിരുദ ദാന ചടങ്ങിനോടൊപ്പം, പാഠ്യ വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കായുള്ള നവജ്യോതി എക്സലൻസ് അവാർഡ്, മഹാത്മാഗാന്ധി അവാർഡ്, കലാ-കായിക മത്സരങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കായുള്ള ലിറ്റിൽ ഫ്ലവർ അച്ചീവേഴ്സ് എൻഡോമെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ മികവ് പുലർത്തിയ വിദ്യാർഥിക്കായുള്ള ബിറ്റ്സ് ഫ്ലേർ അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകളും പ്രസ്തുത ചടങ്ങിൽ നൽകി. വിദ്യാർത്ഥികളോടൊപ്പം കുടുംബാംഗങ്ങളും അധ്യാപകരും മറ്റു വിദ്യാർത്ഥികളും പങ്കുചേർന്നതോടെ ബിരുദദാന ചടങ്ങ് മനോഹരമായി. മൂന്നു വർഷത്തെ വിദ്യാർത്ഥികളുടെ പ്രയത്നവും അധ്യാപകർ പകർന്നു നൽകിയ അറിവുമെല്ലാം പാഠ്യ വിഷയങ്ങളിൽ മുന്നേറുക മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും വ്യക്തിത്വ വികാസത്തിനും ഏറെ സഹായിച്ചുവെന്നും, നവജ്യോതി നൽകിയ ഓർമ്മകൾ ഹൃദയത്തിൽ ചേർത്തുവെക്കുമെന്നും വിദ്യാർത്ഥികൾ നന്ദി പ്രസംഗത്തിൽ പറഞ്ഞു.
ഫ്രഷേഴ്‌സ് ഡേ ...
കോളേജ് സ്റ്റുഡന്റസ് യൂണിയനും സൈൻ അറ്റ് ആൾ ചേർന്ന് ഈ വർഷത്തെ ഫ്രഷേഴ്‌സ് ഡേ ആഘോഷിച്ചു . തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും ഉച്ചയ്ക്ക് ശേഷം ജൂഡ് തോമസ് നയിച്ച മ്യൂസിക്കൽ എന്റർടൈൻമെന്റ് പരിപാടിയും സംഘടിപ്പിച്ചു.
ബിരുദദാന ചടങ്ങ് ......
നവജ്യോതി കോളേജിലെ 2022 -25 വർഷത്തെ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് 2025 ജൂലൈ 23 ന് കോളേജ് ഓഡിറ്റോറിയത്തിൽ ................
ദീക്ഷാരംഭ് ..... ഡേ 5 (16-07-2025)
ദീക്ഷാരംഭിന്റെ അവസാന ദിവസമായ ഇന്ന് വിദ്യാർത്ഥികൾക്കായി വിവിധ ഗ്രൂപ്പ് പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് എൻ. എസ്. എസ് യൂണിറ്റിനെ ക്കുറിച്ചു പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജുഷ കെ. ബി വിദ്യാർത്ഥികളോട് സംസാരിച്ചു. ശ്രീമതി പ്രിയങ്ക സെബാസ്റ്റ്യൻ നേച്ചർ ക്ലബിനെക്കുറിച്ചു സംസാരിച്ചു. ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു ഓഫീ സ് സൂപ്രണ്ട് ആയ ശ്രീമതി. അനിറ്റ് ആനി ജേക്കബ് സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ദീക്ഷാരംഭ് സമാപന സമ്മേളനം കോളേജ് മാനേജർ ഫാ. ജോസഫ് ചാത്തനാട്ടു ഉദ്‌ഘാടനം ചെയ്തു. പരിപാടിയിൽ വിദ്യാർത്ഥികളുടെ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. ബെസ്ററ് പെർഫോമൻസ് കാഴ്ചവച്ച ഗ്രൂപ്പിനും വിദ്യാർത്ഥികൾക്കും സമ്മാന ദാനവും നിർവ്വഹിച്ചു.
അഭിനന്ദനങ്ങൾ .........
കണ്ണൂർ യൂണിവേഴ്സിറ്റി ഫോർത് സെമസ്റ്റർ എം.കോം പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ ......
ദീക്ഷാരംഭ് ....ഡേ 4 (15 -07 -2025 )
ദീക്ഷാരംഭിന്റെ നാലാം ദിവസം വിവിധ സ്കോളര്ഷിപ്പുകളെക്കുറിച്ചു IQAC കോർഡിനേറ്റർ ശ്രീമതി സിംന സൈമൺ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. ഫാ. അരുൺ ജെയിംസ് കുട്ടികളുമായി സംവദിച്ചു .വിദ്യാർത്ഥികൾക്കായി വിവിധ ഗ്രൂപ്പ് പരിപാടികളും സംഘടിപ്പിച്ചു. ശേഷം വിദ്യാർഥികൾ ഓടക്കൊല്ലി ഗുഹകളും, മീന്തുള്ളി വെള്ളച്ചാട്ടവും സന്ദർശിച്ചു.
ദീക്ഷാരംഭ് ....ഡേ 3 (14 -07 -2025 )
ദീക്ഷാരംഭിന്റെ മൂന്നാം ദിവസം വ്യക്തിത്വവികസനത്തെ കുറിച്ചു ശ്രീ. ഷിജു കൊന്നക്കൽ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. പൂർവ്വ വിദ്യാർത്ഥിയായ ആദർശ് മാത്യു വിദ്യാർത്ഥികളുമായി സംസാരിച്ചു . "പാട്ടും പറച്ചിലും " പരിപാടിയിൽ ഗായിക എലിസബത്ത് മാത്യു വിദ്യാർത്ഥികളുമായി സംസാരിക്കുകയും ചെയ്തു. ടുറിസം ക്ലബ്ബിനെക്കുറിച്ചു ഫാ. ജോസ് താമരക്കാട്ടും, വുമൺ സെല്ലിനെ കുറിച്ചു ശ്രീമതി സ്മൃതി ടി വി യും, എഫ്.വൈ.യു.ജി.പിയെ കുറിച്ചു ശ്രീ. മാത്യു എം. ജെ യും സംസാരിച്ചു. വിദ്യാർത്ഥികൾക്കായി വിവിധ ഗ്രൂപ്പ് പരിപാടികളും സംഘടിപ്പിച്ചു .
ദീക്ഷാരംഭ് ....ഡേ 2 (11 -07 -2025 )
ദീക്ഷാരംഭിന്റെ രണ്ടാം ദിവസം വിദ്യാർത്ഥികൾക്ക് "ലഹരിയുടെ ലോകം - സൈബർ നിയമങ്ങൾ' എന്ന വിഷയത്തിൽ പെരിങ്ങോം എ. എസ് . ഐ ശ്രീ. ഹബീബ് റഹ്‌മാൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പൂർവ്വ വിദ്യാർത്ഥിയായ മുഹമ്മദ് മിൻഹജ് കുട്ടികളുമായി സംവാദം നടത്തി . വിവിധ സെല്ലുകളെയും ക്ലബ്ബ്കളെയും കുറിച്ചു സംസാരിച്ചു. വിദ്യാർത്ഥികൾക്കായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
Talent Accelerator Programme.....
നവജ്യോതി കോളേജ് പ്ലേസ്മെന്റ് സെല്ലും കെ-ഡിസ്‌ക് സംയുക്തമായി വിദ്യാർത്ഥികൾക്കായി "Level up your Skills through Talent Accelerator Programme" സംഘടിപ്പിച്ചു .കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ ടാലെന്റ് ക്യൂറേഷൻ എക്സിക്യൂട്ടീവ് മിസ് ക്രിസ്റ്റീന സെബാസ്റ്റ്യൻ ക്ലാസ്സുകൾക് നേതൃത്വം നൽകി.
STRATEGIZE 2K25
നവജ്യോതി കോളേജ് IQAC ' STRATEGIZE 2K25' എന്നപേരിൽ വിദ്യാർത്ഥികൾക്കായി ' Hands on Training programme' പരിപാടി സംഘടിപ്പിച്ചു. ക്ലാസ്സുകൾക്ക് കോളേജ് ഡയറക്ടർ ഫാ. സിജോയ് നേതൃത്വം നൽകി .
ലോക ചോക്കലേറ്റ് ദിനം ....
നവജ്യോതി കോളേജ് ഫ്ലോറ -നേച്ചർ ക്ലബ് ലോക ചോക്കലേറ്റ് ദിനം ആഘോഷിച്ചു .
അഭിനന്ദനങ്ങൾ .........
കണ്ണൂർ യൂണിവേഴ്സിറ്റി 4TH സെമസ്റ്റർ പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ഡിപ്പാർട്മെൻറ് തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ ......
ബഷീർ ദിനം ആഘോഷിച്ചു ......
നവജ്യോതി കോളേജ് ലൈബ്രറി ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂൾ കടുമേനിയിൽ വച്ച് ബഷീർ ദിന ക്വിസ് മത്സരവും കുട്ടികൾക്കായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
ഡോക്ടേഴ്സ് ഡേ ആചരിച്ച് നവജ്യോതി കോളേജ്
നവജ്യോതി കോളേജ് സോഷ്യൽ വർക്ക്, സൈക്കോളജി ഡിപ്പാർട്മെന്റുകളുടെ നേതൃത്വത്തിൽ നാഷണൽ ഡോക്ടർസ് ഡേയോടനുബന്ധിച്ച് സെന്റ്.സെബാസ്റ്റ്യൻ ഹോസ്പിറ്റൽ ചെറുപുഴ , ഗവണ്മെന്റ് പി.എച്ച്.സി സെന്ററർ പുളിങ്ങോം എന്നിവിടങ്ങളിലെ എട്ട് ഡോക്ടർസിനെ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ ഡിപ്പാർട്മെന്റ് പ്രതിനിധി ആൽബർട്ട് മാത്യു എല്ലാവരും സ്വാഗതംചെയ്തു. ഡിപ്പാർമെന്റ് മേധാവി ഫാ. ബിനോയ് വാഴയിൽ ആശംസ പ്രസംഗത്തിൽ ഡോക്ടേഴ്സ് ചെയ്യുന്ന നിസ്തുലമായ സേവനങ്ങളെ വിലമതിക്കുകയും മുൻപോട്ടുള്ള അവരുടെ സേവനങ്ങൾക്ക് ആശംസകൾ അറിയിച്ച് സംസാരിക്കുകയും ചെയ്തു. സ്റ്റാഫ് കോഡിനേറ്റർസ് സി.ഷാരോൺ MSMI, മിസ്. ജെയ്മി ജോൺസൺ എന്നിവർ ഈ ദിനത്തിന്റെ സന്ദേശങ്ങൾ നൽകി . സ്റ്റുഡന്റ് കോഡിനേറ്റർ തോമസ് പി ജെ പ്രോഗ്രാമിന് നന്ദിയർപ്പിച്ച് സംസാരിച്ചു.
EmpowerU….
പി. ജി ഡിപ്പാർട്ടമെന്റ് ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തിൽ “EmpowerU - A Talk on Empowering Students through Self Help Groups.”എന്ന വിഷയത്തിൽ ചെറുപുഴ ഗ്രാമ പഞ്ചായത്ത് സി .ഡി.എസ് ചെയർപേഴ്സൺ ശ്രീമതി സുനിത കുമാരി ക്ലാസ്സെടുത്തു .
സ്റ്റുഡന്റ് ടോക്ക് ....
പരിസ്ഥിതി മാസാചരണത്തോടനുബന്ധിച്ചു നവജ്യോതി കോളേജ് നേച്ചർ ക്ലബ്- ഫ്ലോറ സ്റ്റുഡന്റ് ടോക്ക് സംഘടിപ്പിച്ചു .
തെരുവുനാടകം
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബി. എസി. സൈക്കോളജി, സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി തെരുവുനാടകം സംഘടിപ്പിച്ചു.
സെവൻസ് ടൂർണമെന്റ്
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കോളേജ് സ്റ്റുഡന്റ് യൂണിയൻ ഡിപ്പാർട്ടമെന്റ് തല സെവൻസ് ടൂർണമെന്റ് മത്സരം സംഘടിപ്പിച്ചു .
പുസ്തക ചർച്ച.....
വായനാ വാരത്തോടനുബന്ധിച്ചു നവജ്യോതി കോളേജ് മലയാള വിഭാഗം പുസ്തക ചർച്ച സംഘടിപ്പിച്ചു . യുവ എഴുത്തുകാരി ശ്രീജയ സി എം. പുസ്തക ചർച്ചയിൽ പങ്കെടുത്തു.
ഇന്റർ സ്കൂൾ ക്വിസ് കോമ്പറ്റിഷൻ....
പരിസ്ഥിതി മാസാചരണത്തോടനുബന്ധിച്ചു നവജ്യോതി കോളേജ് നേച്ചർ ക്ലബ്- ഫ്ലോറ ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു .
സൗജന്യ മെഡിക്കൽ ക്യാമ്പ്
ബി .എസി. സൈക്കോളജി, സോഷ്യൽ വർക്ക് വിഭാഗവും , സെന്റ്. സെബാസ്റ്റ്യൻ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .
CRAFT MAKING CLASS
നവജ്യോതി കോളേജ് ബി.ബി.എ ഡിപ്പാർട്ടമെന്റിലെ വിദ്യാർത്ഥി കൾ എ. എൽ. പി. സ്കൂൾ പാറക്കടവിലെ സ്കൂൾ കുട്ടികൾക്ക് വേണ്ടി ക്രാഫ്റ്റ് മേക്കിങ് ക്ലാസ് സംഘടിപ്പിച്ചു.
വായനാ മത്സരം
വായനാ ദിനത്തോടനുബന്ധിച്ചു കോളേജ് ലൈബ്രറി, നവജ്യോതി കോളേജിലെ വിദ്യാർത്ഥികൾക്കായി വായനാ മത്സരം സംഘടിപ്പിച്ചു.
അഭിനന്ദനങ്ങൾ .........
കണ്ണൂർ യൂണിവേഴ്സിറ്റി FYUGP- രണ്ടാം സെമസ്റ്റർ പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ഡിപ്പാർട്മെൻറ് തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ ......
2025 -2026 അധ്യയന വർഷത്തെ യു . ജി , പി ജി അഡ്മിഷൻ .......
കണ്ണൂർ സർവ്വകലാശാല അഫിലിയേറ്റഡ് കോളേജ് (Govt./Aided/Govt.Educational institutions/Self Financing)കളിലെ നാല് വർഷ ബിരുദ -ബിരുദാനന്തര കോഴ്‌സുകളിലേക്ക് 2025 - 26 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ് . ബിരുദ കോഴ്സുകളിലേക്കു ഓൺലൈൻ രജിസ്‌ട്രേഷൻ 30 മെയ് 2025 വൈകുന്നേരം 5 മണിക് ആരംഭിക്കുന്നതും 17 ജൂൺ 2025 വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്നതുമാണ് . ബിരുദാനന്തര കോഴ്‌സുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ 30 മെയ് 2025 വൈകുന്നേരം 5 മണിക് ആരംഭിക്കുന്നതും 10 ജൂൺ 2025 വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്നതുമാണ്. രജിസ്‌ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്‌പെക്ടസും https://admission.kannuruniversity.ac.in/എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് . ഓൺലൈൻ രജിസ്‌ട്രേഷൻ ഫീസ് 600/- രൂപ (SC/ST/PWBD വിഭാഗത്തിന് 300/- രൂപ) .SBI e-pay വഴി ഓൺലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡി.ഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.
അഭിനന്ദനങ്ങൾ .........
കണ്ണൂർ യൂണിവേഴ്സിറ്റി ആറാം സെമസ്റ്റർ പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ഡിപ്പാർട്മെൻറ് തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ ......
പഠന മികവിൽ അഭിനന്ദനങ്ങൾ......
2022 -25 അധ്യയന വർഷത്തിൽ ഡിപ്പാർട്മെൻറ് തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.
CONGRATULATIONS….
As per university result statistics, Economics Department of Navajyothi College Cherupuzha secured First Position (81.8%) in Kannur University BA Economics Examination April 2025.
ഫോറസ്റ്റ് ദിനം
നവജ്യോതി കോളേജ് ഫ്ലോറ നേച്ചർ ക്ലബ്ബ് അംഗങ്ങൾ കർണാടക ഫോറസ്റ്റ് ഓഫീസിൽ എത്തി അവിടുത്തെ ഉദ്യോഗസ്ഥരെ പൊന്നാട അണിയിച്ചും പഴവർഗ്ഗങ്ങൾ സമ്മാനിച്ചും ആശംസകൾ അറിയിച്ചും ഫോറസ്റ്റ് ദിനം ആഘോഷിച്ചു.
ഫോറസ്റ്റ് ഉദ്യോഗസ്ഥർ മധുരപലഹാരങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നവജ്യോതി കോളേജിനോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയും ചെയ്തു.
ലോക കാവ്യദിനം.....
കോളേജ് ക്യാമ്പസിൽ കവിതാ മരം നിർമ്മിച്ചുകൊണ്ട് ഫ്ലോറ നേച്ചർ ക്ലബ്ബ് ലോക കാവ്യദിനം ആഘോഷിച്ചു.
ദേശീയതല ഡാൻസ് ഫെസ്റ്റും, വനിതാവാരാഘോഷ സമാപനവും നടത്തി നവജ്യോതി കോളേജ്
ചെറുപുഴ: നവജ്യോതി കോളേജിൽ ബൈലാമോസ് നാഷണൽ ലെവൽ ഡാൻസ് ഫെസ്റ്റും വനിതാ വാരാഘോഷ സമാപനവും നടത്തപ്പെട്ടു. ഇന്ത്യയിലെത്തന്നെ ഏറ്റവും അധികം യൂട്യൂബ് സബ്സ്ക്രൈബേഴ്സ് ഉള്ള KL ബിജു ബ്രോയും ഫാമിലിയും ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വനിതാവാരാഘോഷ സ്പെഷ്യൽ പ്രിൻസിപ്പൽ ശ്രീമതി ഹണി ജോൺസൺ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ കെ സോമശേഖരൻ, കോളേജ് മാനേജർ ഫാ. ജോസഫ് ചാത്തനാട്ട്, ബർസാർ ഫാ. അരുൺ ജെയിംസ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോസ് താമരക്കാട്ട്, വനിതാ വാരാചരണ സ്പെഷ്യൽ ഡയറക്ടർ ശ്രീമതി ഐശ്വര്യ എസ്, വൈസ് പ്രിൻസിപ്പൽ ശ്രീമതി സ്മൃതി ടി വി, ഇടവക വികാരി ഫാ. ജേക്കബ് കുറ്റികാട്ടുകുന്നേൽ എന്നിവർ സദസ്സിൽ നിറസാന്നിധ്യമായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ടീമുകൾ ഇഞ്ചോടിഞ്ചു പോരാട്ടം കാഴ്ചവെച്ച മത്സരം വിധികർത്താക്കളിൽ സമ്മർദ്ദം സൃഷ്ടിച്ചെങ്കിലും കാണികളുടെ മനസ്സുനിറയുന്നതായിരുന്നു ഓരോ നിമിഷവും. വാശിയേറിയ ഡാൻസ് ഫെസ്റ്റിൽ ഒന്നാം സമ്മാനമായ 25000 രൂപയ്ക്കും ട്രോഫിക്കും സർട്ടിഫിക്കറ്റിനും അർഹരായത് സ്പെക്ടാക്കുലർ ഡാൻസ് സ്റ്റുഡിയോയും, രണ്ടാം സമ്മാനമായ 15000 രൂപക്കും ട്രോഫിക്കും സർട്ടിഫിക്കറ്റിനും അർഹരായത് എസ് റ്റി എസ് നീലേശ്വരവും, മൂന്നാം സമ്മാനമായ 10000 രൂപക്കും ട്രോഫിക്കും സർട്ടിഫിക്കറ്റിനും അർഹരായത് കൊച്ചിൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസും ആണ്. ഈ വേദിയിൽ തന്നെ നവജ്യോതി കോളേജ് വനിതാ വാരാഘോഷ സമാപനവും നടത്തപ്പെട്ടു. വനിതാ വാരാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ചയായി പലവിധത്തിലുള്ള പരുപാടികളാണ് നവജ്യോതി കോളേജിൽ നടത്തപ്പെട്ടത്. അതിൽ ഏറെ ശ്രദ്ധയാകർഷിച്ചതും, അഭിമാനകരമായതും നവജ്യോതി കോളേജിന്റെ ഭരണസിരകളിൽ വനിതകൾ സ്ഥാനമേറ്റതാണ്. നാഷണൽ ലെവൽ ഡാൻസ് ഫെസ്റ്റിനു ചുക്കാൻപിടിച്ചതും നേതൃത്വം നൽകിയതുമെല്ലാം ഈ വനിതാ നേതൃത്വമാണ്. പത്തു വർഷങ്ങളിലേറെയായി നല്കപ്പെടുന്ന നവജ്യോതി വുമൺ പുരസ്കാരവും വേദിയിൽ നൽകപ്പെട്ടു. പുരസ്കാരത്തിന് കോമേഴ്‌സ് വിഭാഗം അധ്യാപിക മഹിമ ബോബനും, മൂന്നാം വർഷ ഇക്കണോമിക്സ് വിഭാഗം വിദ്യാർത്ഥിനി വൈശാലി രവീന്ദ്രനും അർഹരായി. വനിതാ ദിനത്തിന്റെ ഭാഗമായി വിശിഷ്ട അതിഥിയായ കാർത്തിയായനിയമ്മയെ ആദരിക്കുകയും നവജ്യോതി കോളേജ് ലക്ഷ്യ വുമൺ സെല്ലിന്റെ കയ്യെഴുത്തു മാസിക 'ചിന്തനം' പ്രകാശനം ചെയ്യുകയും ലക്ഷ്യ വുമൺ സെല്ലിൻ്റെ ഷോർട്ഫിലിമും, ബി സി എ വിഭാഗം വിദ്യാർത്ഥികളുടെ ഷോർട്ഫിലിമും വേദിയിൽ റിലീസ് ചെയ്യുകയും ചെയ്തു.
നവജ്യോതി വുമൺ പുരസ്കാർ -
2024-25 വർഷത്തെ നവജ്യോതി വുമൺ പുരസ്കാരത്തിന് കോമേഴ്‌സ് വിഭാഗം അധ്യാപിക ശ്രീമതി. മഹിമ ബോബൻ അർഹയായി.
നവജ്യോതി വുമൺ പുരസ്കാർ
2024-25 വർഷത്തെ നവജ്യോതി വുമൺ പുരസ്കാരത്തിന് മൂന്നാം വർഷ ഇക്കണോമിക്സ് വിഭാഗം വിദ്യാർത്ഥിനി വൈശാലി രവീന്ദ്രൻ അർഹയായി.
അഭിനന്ദനങ്ങൾ ......
കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഫോട്ടോഗ്രഫി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജോസഫ് സ്കറിയയ്ക്ക് അഭിനന്ദനങ്ങൾ....
പ്രകൃതി സംരക്ഷണത്തിനായി കോളേജ് വിദ്യാർത്ഥികൾ
ചെറുപുഴ: നവജ്യോതി കോളേജിൽ പ്രവർത്തിക്കുന്ന നവജ്യോതി വാണ്ടർലസ്റ്റ് ടൂറിസം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചെറുപുഴ പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ തിരുനെറ്റിക്കല്ലിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. ധാരാളം ആളുകൾ ഓരോ ദിവസവുമെത്തുന്ന തിരുനെറ്റിക്കല്ലിൽ പ്ലാസ്റ്റിക്ക് കുപ്പികളും കൂടുകളും നിക്ഷേപിക്കാൻ സൗകര്യം ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് നവജ്യോതി കോളേജ് മാനേജ്മെൻ്റിൻ്റെ സഹായത്തോടെ കോളേജിൽ പ്രവർത്തിക്കുന്ന ടൂറിസം ക്ലബ്ബ് വിദ്യാർത്ഥികൾ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചത്. പ്ലാസ്റ്റിക് വലിച്ചെറിഞ്ഞ് പ്രകൃതിയെ നശിപ്പിക്കാതെ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുക എന്ന വലിയ സന്ദേശമാണ് ഭാവി വാഗ്ദാനങ്ങളായ കോളേജ് വിദ്യാർത്ഥികൾ ഈ പ്രവർത്തനത്തിലൂടെ സമൂഹത്തിന് കൈമാറുന്നത്.
പ്രോഗ്രാമിന് ടൂറിസം ക്ലബ്ബ് കോർഡിനേറ്റർ ഒലിവിയ വിൻസെൻ്റ്, ഡെപ്യൂട്ടി കോർഡിനേറ്റർ സാന്ത്വന ഭാസ്ക്കർ എന്നിവർ നേതൃത്വം നൽകി.
അഭിന്ദനങ്ങൾ .....
കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ മെഹന്ദിയിടൽ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സുവൈബതുൽ ഹസ്‌നയ്ക്കും അനശ്വരയ്ക്കും അഭിനന്ദനങ്ങൾ .....
അഭിനന്ദനങ്ങൾ ....
YUVAM നവജ്യോതി കോളേജ് മീഡിയ സെൽ, ARMADA കോളേജ്ഡേയോട് അനുബന്ധിച്ചു നടത്തിയ റീൽ മേക്കിങ് മത്സരത്തിൽ വിജയികളായ തോമസ് പി ജെ , മുഹമ്മദ് ഷെഫീഖ് , ആൽവിൻ മാത്യു എന്നിവർക്ക് അഭിനന്ദനങ്ങൾ ....
ARMADA 2K25'- കോളേജ് ഡേ 2025
നവജ്യോതി കോളേജും CONFIANZA സ്റ്റുഡന്റസ് യൂണിയനും സംയുക്തമായി നടത്തിയ 'ARMADA 2K25' കോളേജ് ഡേ പ്രോഗ്രാം ' ഫെബ്രുവരി 14,2025നു വൈകുന്നേരം സിനിമ- നാടക സംവിധായകൻ ശ്രീ. ഗോപി കുറ്റിക്കോൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികൾക്ക് ശേഷം സൗത്ത് ഇന്ത്യയിലെ തന്നെ പ്രശസ്തമായ 'ILLAM' ബാൻഡിന്റെ Live Musical Concert ഉം സംഘടിപ്പിച്ചു .
ഡിപ്പാർട്ടമെന്റ് ഓഫ് കമ്പ്യൂട്ടർ സ്റ്റഡീസ് (BCASA) നവജ്യോതി കോളേജിലെ വിദ്യാർത്ഥികൾക്കായി 12 -02 -2025 നു സംഘടിപ്പിച്ച E -Football Tournament ൽ വിജയിച്ചവർക്ക് ആശംസകൾ......
ആശംസകൾ ..
വിമൽജ്യോതി എൻജിനീയറിങ് കോളേജിൽ വച്ചു നടന്ന 'KARMANTA 2 K 25' നാഷണൽ ലെവൽ മാനേജ്മെന്റ് ഫെസ്റ്റിൽ ഡ്രോയിങ്ങ് മത്സരത്തിൽ വൈശാലി രവീന്ദ്രൻ , മെഹന്ദി ഇടൽ മത്സരത്തിൽ സുവൈബത്തുൽ ഹസ്ന, അനശ്വര റ്റി , സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ റിഞ്ചു കെ വിജയ്, സയന ജോൺ ,അൽവിന ആന്റോ, ആദിത്യ ബാബു ,ഡെൽന മരിയ, സോനാ ബിനു , സാനിയ ജോസഫ് , കോർപ്പറേറ്റ് ഫാഷൻ വാക് മത്സരത്തിൽ മുഹമ്മദ് ഷഫീഖ് ,സൂര്യ ശങ്കർ ,മുഹമ്മദ് സഫ്വാൻ, എവ് ലിൻ റൂത് , ഡെബോറ ജോയി, അന്നമോൾ, മുഹമ്മദ് ഷാമിൽ,ആൽബർട്ട് ജോർജ് തുടങ്ങിയ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കി.
കോട്ടയം ബി.സി.എം. കോളേജിൽ വച്ച് നടന്ന ഇരുപത്തി രണ്ടാമത് സമന്വയ ഇന്റർനാഷണൽ കോൺഫറൻസ് 2025 - ന്റെ ഭാഗമായി നടത്തിയ തെരുവ് നാടക (കോമരം) മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നവജ്യോതി കോളേജിലെ ബി .എസ്സി സൈക്കോളജി, സോഷ്യൽ വർക്ക് ഡിപ്പാർട്ടമെന്റിലെ വിദ്യാർത്ഥികൾ ....
Blood is Red കൂട്ടായ്മ (BIRK) കണ്ണൂർ ജില്ലാ കമ്മിറ്റി, നവജ്യോതി കോളേജ് എൻ.എസ്. എസ് യുണിറ്റ് നമ്പർ 56 ഉം സംയുക്തമായി ഫെബ്രുവരി 3-ാം തീയ്യതി കോളേജ് സെമിനാർ ഹാളിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .
പി ജി ഡിപ്പാർട്ടമെന്റ് ഓഫ് ഇംഗ്ലീഷ് കോളേജ് ഓഡിയോ വിഷ്വൽ റൂമിൽ വച്ച് വിദ്യാർത്ഥികൾക്കായി 'CINEMAX' എന്നപേരിൽ സിനിമ പ്രദർശനം സംഘടിപ്പിച്ചു .
WEALTH WISE എന്ന പേരിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI )യും , പി ജി ഡിപ്പാർട്ടമെന്റ് ഓഫ് കോമേഴ്സും ഡിപ്പാർട്ടമെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസും സംയുക്തമായി ഒരു വെബ്ബിനാർ (An Awareness Programme about Importance of Investments and Savings) സംഘടിപ്പിച്ചു. NSE ട്രെയിനർ ശ്രീ. ആന്റോ ജോസ് ക്ലാസ്സിന് നേതൃത്വം നൽകി.
ദേവഗിരി കോളേജിൽ വച്ച് നടന്ന ദേശീയ സെമിനാറിന്റെ (COLLABRE '25) ഭാഗമായി നടത്തിയ തെരുവ് നാടക മത്സരത്തിൽ ഒന്നാം സ്ഥാനം (കാടിന്റെ പാട്ട്) കരസ്ഥമാക്കി നവജ്യോതി കോളേജിലെ ബി.എസ്സി സൈക്കോളജി, സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിലെ കുട്ടികൾ....
ചെറുപുഴ നവജ്യോതി കോളേജ് അടിസ്ഥാന സൗകര്യങ്ങൾ വിട്ടുനൽകിയപ്പോൾ പഠിച്ച ക്യാമ്പസിൽ ToScroll Technologies എന്ന പേരിൽ ഐ ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങി പൂർവ്വ വിദ്യാർത്ഥി അബിൻ മൈക്കിൾ.അപൂർവമായി ലഭിച്ച ഈ ഭാഗ്യത്തിന് കോളേജ് അങ്കണത്തിൽ തിരിതെളിഞ്ഞപ്പോൾ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയത് ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ് ആൻഡ് ട്രാൻസ്‌പോർട് എഡ്യൂക്കേഷൻ ലീഡ് റൂത്ത് ഫ്രാൻസിസ് ആണ്. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു:കെ എഫ് അലക്സാണ്ടർ കമ്പനിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സ്വിച്ച് ഓൺ കർമം നിർവഹിച്ചു.നവജ്യോതി കോളേജ് മാനേജർ ഫാ. ജോസഫ് ചാത്തനാട്ട്, ഡയറക്ടർ ഫാ. സിജോയ് പോൾ, ബർസാർ ഫാ. അരുൺ ജെയിംസ്, പ്രിൻസിപ്പൽ ഡോ. കെ കെ സോമശേഖരൻ, ബി.ബി.എ വിഭാഗം മേധാവി ഷിജോ ജോസ്, ബി.സി.എ വിഭാഗം അധ്യാപകർ,വിദ്യാർത്ഥികൾ എന്നവർ ചടങ്ങിന് നിറസാന്നിധ്യമായി.ഈ സംരംഭത്തിനു നവജ്യോതി കോളേജ് ഇടം നൽകിയപ്പോൾ ഇവിടെ പഠിക്കുന്ന ബി.സി.എ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പമുള്ള തൊഴിൽ പരിശീലനത്തിനും, ഐ ടി മേഖലയിലെ ആഡ് ഓൺ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനുള്ള സാധ്യത വർധിക്കുകയും ചെയ്യും.യുവജനങ്ങൾ തൊഴിലിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, വിദേശികളെ ഉപഭോക്താക്കളാക്കി യുവജനങ്ങൾക്ക് തൊഴിൽ നൽകുക എന്നതും കമ്പനിയുടെ ലക്ഷ്യമാണ്.ചടങ്ങിന് ശേഷം ലോജിസ്റ്റിക്സ് പഠിക്കുന്ന നവജ്യോതി കോളേജിലെ വിദ്യാർത്ഥികളുമായി റൂത്ത് ഫ്രാൻസിസ് സംവദിക്കുകയും, കോഴ്സുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആൻഡ് ഹെൽത് (LISSAH) കൈതപൊയിൽ , കോഴിക്കോട് വച്ച് നടന്ന ഇന്റർ കോളേജിയറ്റ് ഫെസ്റ്റിൽ (LISSAURA '25 ) ഓവർഓൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി നവജ്യോതി കോളേജ്...
ഇംഗ്ലീഷ് ഡിപ്പാർട്മെന്റും ഇങ്ക്ജേൺ ക്ലബ്ബും സംയുക്തമായി കുണ്ടംതടം ഏയ്ജെൽ ഹോം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഔട്ട്റീച് പ്രോഗ്രാം സംഘടിപ്പിച്ചു .
ഐ. ക്യു. എ. സിയും , പി.ജി ഡിപ്പാർട്ടമെന്റ് ഓഫ് കോമേഴ്സും സംയുക്തമായി "SADGAMAYA – Effective Mentor- Mentee Relationship : A Practical Approach." എന്ന വിഷയത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ . കെ .കെ സോമശേഖരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഐ. ക്യു. എ. സി കോർഡിനേറ്റർ ശ്രീമതി. സിംന സൈമൺ സ്വാഗതം ആശംസിച്ചു സംസാരിച്ചു. പി.ജി ഡിപ്പാർട്ടമെന്റ് ഓഫ് കോമേഴ്സ് വിഭാഗം തലവൻ ശ്രീ. മാത്യു എം ജെ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .
11 -01 -2025 ശനിയാഴ്ച്ച നവജ്യോതി കോളേജിൽ വച്ച് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ് .എസ് .എൽ.സി , ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി .